മിൽ വാലി
മിൽ വാലി, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, മാരിൻ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഇത് ഗോൾഡൻ ഗേറ്റ് പാലം വഴി സാൻ ഫ്രാൻസിസ്കോയ്ക്ക് വടക്ക് 14 മൈലുകൾ അകലെയാണ് നിലനിൽക്കുന്നത്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 13,903 ആയിരുന്നു. റിച്ചാർഡ്‍സൺ ഉൾക്കടലിൻറെ പടിഞ്ഞാറ്, വടക്കൻ തീരപ്രദേശങ്ങളിലും താമാൽപൈസ് കൊടുമുടിയുടെ കിഴക്കൻ ചരിവുകളിലുമായാണ് മിൽ വാലി നഗരം സ്ഥിതി ചെയ്യുന്നത്.
Read article